Thursday, 6 October 2011

എന്‍റെ പ്രണയം

മഹാ നഗരത്തിന്‍ ഒത്തൊരു മധ്യത്തില്‍
ഓര്‍മ്മകള്‍ കളിയാടും p.g തന്‍ മട്ടുപ്പാവില്‍
സ്വപ്‌നങ്ങള്‍  തീര്‍ത്തൊരു നികുന്ജത്തില്‍
ഏകനായ്‌ നില്‍ക്കുന്നു ഞാന്‍

വിദൂരതയിലെരിയുന്നു വഴിവിളക്കുകള്‍
എന്‍ കണ്ണില്‍ പൊടിയുന്നു കണ്ണീര്‍കണങ്ങള്‍
ഓര്‍ക്കുന്നു ഞാന്‍ ആ നല്ല സുദിനങ്ങള്‍
പ്രണയത്തിന്‍ ചാരത്തു ഞാനെത്തും  നാള്‍
ഒരിക്കലും കാണാതെ
അകകണ്ണിന്‍ ചാരുതയില്‍
മൊബൈല്‍ തരംഗത്തില്‍  കണ്ടെത്തി ഞാന്‍
ജന്മാന്തരങ്ങള്‍ തീര്‍ത്തോരെന്‍  സൗന്ദര്യധാമത്തെ
ഷിപ്രമാം കൊഞ്ചലില്‍ ഇടയിലെവിടെയോ
എന്‍ മനസിനെ കൈ വിട്ടനാള്‍
സ്വപ്‌നങ്ങള്‍ തീര്‍ത്ത പുകമറക്കുള്ളിലായ്
തെളിയുന്നു രാജ്ഞിതന്‍ സുന്ദര രൂപം
തെല്ലോന്നടു
ത്തപ്പോള്‍ തിരിച്ചറിഞ്ഞൂ ഞാന്‍
കാത്തിരിക്കുന്നെന്‍ സ്വപ്നസുന്ദരി
രാജ്യങ്ങള്‍ക്കപ്പുരം സുന്ദരസായാഹ്നത്തില്‍
അവള്‍ തന്‍ മധുര സ്വരവും
ഇളം തെന്നലിന്‍ മാറ്റൊലി ശബ്ദവും
ജീവനേകിയെന്‍ സ്വപ്നങ്ങളില്‍
ഞാനറിയാതെ ജീവിച്ചുപോയ്.......
എന്നും പുലരിയില്‍ ഇമവെട്ടും മുമ്പേ
എത്തിപിടിക്കും മൊബൈല്‍ ഫോണില്‍
കേരളം നുണയും കടുംകാപ്പിയെക്കാള്‍
മധുരമായിരുന്നവളുടെ സന്ദേശങ്ങള്‍
എന്‍റെ വിഷാതങ്ങള്‍ എന്‍ ദുഖഗോപുരം
പോട്ടിതെറിച്ചുപോയ് അവള്‍തന്‍ സ്വാന്തനതാല്‍
വികാരങ്ങള്‍ കൈവിട്ടു ചിന്തയില്‍ ചേക്കേറുമ്പോള്‍
ദുഖങ്ങള്‍ ഇല്ലാത്ത മനുജനായ് തീര്‍ന്നുഞാന്‍
വാക്കുകള്‍ തീര്‍ത്തൊരു മാസ്മര നിമിഷങ്ങള്‍
ലോകത്തിന്‍ നെറുകയില്‍ ഞാന്‍ എത്തിനില്‍ക്കുമ്പോള്‍
കണ്ടിരുന്നില്ല ഞാന്‍ സന്തോഷം പകര്‍ന്നൊരു
നീര്‍ച്ചാലിലെത്തും ദുഖത്തിന്‍ തോണി

തമസിന്‍റെ നിറമെന്‍റെ അന്തരംഗത്തിലായ്‌
അഹന്തതന്‍ വിത്തുവിതച്ചിടും നേരത്ത്

അറിഞ്ഞിരുന്നില്ല ഞാന്‍ കാലം തെളിച്ചൊരു
തേരിലെ
രാജ്ഞിതന്‍ ഉള്ളിലെ ദുഖം
അപ്രാപ്യമാമൊരു താരകം തേടും
മണ്ണിനാല്‍ തീര്‍ത്തൊരു പടുവിഡി ഞാന്‍
അവള്‍തന്‍ മുജെന്മ പാപങ്ങള്‍ തീര്‍ക്കുവാന്‍
ജഗതീശന്‍ തീര്‍ത്തൊരു ശിക്ഷയായിരുന്നു ഞാന്‍
ഒടുവിലായ് വിടപറഞ്ഞീടുമ്പോള്‍
നീര്‍ച്ചാല്‍ തീര്‍ത്തെന്‍ അശ്രുകണങ്ങളാല്‍
ഇത്രയും കാലം ഞാന്‍ ചെയ്ത തെറ്റുകള്‍
തെല്ലല്ലെന്നറിഞ്ഞു വിടവാങ്ങുന്നു ഞാന്‍
ഇരുള്‍ പടര്‍ന്നീടുന്നെന്‍  നയനങ്ങളില്‍
കരിവണ്ടുകള്‍ ഇരമ്പുന്നു മാനോവീഥിയില്‍
എവിടെ തിരിഞ്ഞാലും നിന്മുഖം മാത്രം
എവിടെപോയ് മറഞ്ഞെന്‍ പ്രിയസഖി
എവിടെ തിരിഞ്ഞാലും പരിഹാസം മാത്രം
തിരിച്ചറിഞ്ഞീടുന്നു  ഞാന്‍
ദൈര്‍ഖ്യം ഇല്ലാത്തൊരു നശ്വരജന്മത്തെ
പോകുന്നു ഞാന്‍ നഷ്ടസ്വപനങ്ങള്‍ തീര്‍ത്ത
കാലത്തിന്‍ യവനികക്കുള്ളിലായ്....
മരുന്നിന്‍റെ രൂക്ഷമാം കണികകളെന്നെ
യാന്ത്രിക മയക്കത്തിലെത്തിച്ചിടുമ്പോളും
നഷ്ടസ്വപ്നത്തിന്‍ ചിറകേറി ചരിക്കുവാന്‍
കാത്തുനിന്നീടുന്നു എന്‍അന്തരംഗം

ഓര്‍ക്കുന്നു ഞാന്‍ ആ വചസുകള്‍
" ഹേ മനുജാ നീ ചെയ്ത പാപത്തിന്‍ ഫലം
നീതാന്‍ പേറണം മറ്റാരുമില്ലേറ്റിടാനായ്"

ജീവിത നൌകയില്‍ വിജയത്തിന്‍ തോളിലായ്
എന്നുമുണ്ടാകേണം അവള്‍തന്‍ പുണ്യനാമം

ഒരുവാക്കും മിണ്ടാതെ കാലങ്ങള്‍ നീങ്ങുമ്പോള്‍
ഞാനും എന്‍ ദുഖവും ഏകനായ്‌......
ഇനിയെത്ര ജന്മങ്ങള്‍ സുകൃതം ചെയ്യേണം ഞാന്‍
സൗന്ദര്യധാമമേ നീയാണഞ്ഞീടുവാന്‍........

Tuesday, 4 October 2011

എന്‍റെ ദൈവം

ലോകമൊന്നായെന്നെ വെറുത്തീടിലും
ചുറ്റും വൈരികള്‍ നിറഞ്ഞിടിലും
നിന്‍ സ്വരം കേള്‍ക്കാന്‍
നിന്‍ രൂപം കാണാന്‍
നാഥാ നല്‍വരമേകിടണേ
വഴിവക്കില്‍ ഏകനായ്‌ കേഴുന്നു ഞാന്‍
കൈപിടിച്ചെന്നെ നടത്തീടണേ
പാപിയാണെങ്കിലും കാണുന്നു ഞാന്‍
നിന്‍ അഗതാരിലെ ദിവ്യസ്നേഹം
കണ്ണീരാലെന്‍ പാപമേറ്റുചൊല്ലീടാം ഞാന്‍
നാഥാ എന്നില്‍ കനിയേണമേ

എന്‍റെ രാജകുമാരിക്ക് ജന്മദിനആശംസകള്‍........

വസന്തത്തിന്‍ ചാരുതേ എന്തു ഞാന്‍ ചൊല്ലേണ്ടു
അകലെയായ് പിരിയും നിന്നെ ഓര്‍ക്കുന്നു ഞാന്‍
ഒരായിരം വസന്തമേകിയെന്‍ സ്വപ്നങ്ങളില്‍
ഇതള്‍ വിരിഞ്ഞൊരു വസന്തത്തിന്‍ നിറപകിട്ടായ്
ഓര്‍ക്കുന്നു നിന്‍ സ്വരമെന്നുള്ളില്‍ പതിഞ്ഞനാള്‍
ഒരയിര൦ പുനര്‍ജന്മ സാക്ഷാത്കാരംപോല്‍
കാത്തിരിക്കും ഒരുപാടു ജന്മങ്ങള്‍
മാരിവില്‍ ചാര്‍ത്ത്പോല്‍ വന്നണഞീടുവാന്‍
എന്‍ വിരഹയാമത്തില്‍ നിശബ്ദമാം തീരത്ത്
ജീവിത വിഹായസിന്‍ പുതുവസന്തമായ്
വിന്നില്‍നിന്നെത്തിയ പൊന്‍താരകമേ
ഏകുന്നു ജന്മദിനത്തിന്‍ മംഗളങ്ങള്‍..........
അപ്രാപ്യ സ്വപ്നത്തിലലിഞ്ഞ പടുവിഡി ഞാന്‍
ഓര്‍ക്കുന്നു നീ തന്ന നല്ല നിമിഷങ്ങള്‍
നിന്‍ യാത്രയിലെന്നും വിഷാദത്തിന്‍
തേരുതെളിയിച്ചോരീ പഥികനെ ശപിചീടല്ലേ
എന്നിലെ ചാപല്യം തീര്‍ത്ത നിന്നിലെ
കളങ്കത്തിന്‍ കോട്ടകള്‍
എന്‍ കണ്ണുനീരിനാല്‍ പോട്ടിച്ചെറിയുന്നു
സ്വതന്ത്രമായ് പരന്നുയരുനീ
ഈ ലോകം തീര്‍ത്ത വിജയത്തിന്‍ തേരിനാല്‍
എങ്ങും നിന്‍ പ്രശസ്തിതന്‍ പൊന്‍കൊടി പാറട്ടെ
എന്നും നിന്‍ ചെഞ്ചുണ്ടില്‍ പുഞ്ചിരി വിടരട്ടെ
മറക്കുകീ അശുദ്ധ ജന്മത്തിനെ....
നിന്നെ നശിപ്പിച്ച നരാധമ ജന്മത്തെ....
വാസന്ത ചന്ദ്രികയും കുഞ്ഞിളം തെന്നലും
അന്യമായ് തീര്‍ന്നോരെന്‍ നശ്വര ജന്മത്തില്‍
ഏകനാണെങ്കിലും നിന്‍ ഓര്‍മ്മയെന്നുള്ളില്‍
അറിയാതെ തീര്‍ക്കുന്നു ഒരായിരം സ്വപ്‌നങ്ങള്‍
നിന്‍ മന്ദഹാസവും പോന്നുതിര്‍ ശബ്ദവും
എന്നിലെ മൌനത്തെ തുടച്ചീടുമ്പോള്‍
ആയിരം ജന്മങ്ങള്‍ കാത്തുനിന്നീടും ഞാന്‍
നിന്‍ കരലാളനം പേറുവാന്‍............

മരണം

എവിടെയും മരണത്തിന്‍ നനുത്ത ഗന്ധം
നേരമായോ എന്‍ കൊടിപടം താഴ്ത്തുവാന്‍
വിഡമ്പന നാദവും മിന്നലിന്‍ നൃത്തവും
വിഷാദത്തിന്‍ അഗ്നി തെളിച്ചിടുന്നു
അരികിലില്ലാരും വിഷാദത്തിന്‍ തെന്നലല്ലാതെ
കരിവിളക്കെന്തുമേന്‍ ജീവിത  നൌകയില്‍
പാതിരമലരുകള്‍ പൂക്കുന്ന നേരത്ത്
ഒറ്റക്കിരുന്നു ഞാന്‍ നറുനിലാവിന്‍ ചാരുതയില്‍
വിദൂരതയിലെങ്ങോ മുഴങ്ങുന്നു ഭീതിതന്‍ പദനിസ്വനം
ഉള്ളിലെരിയുന്നു വിഷാദത്തിന്‍ അന്ഗികുംഭം
എവിടെയോ  വിട്ടെരിഞ്ഞൊരു പൊയ്മുഖം
പിന്തുടര്‍ന്നെന്നെ തളച്ചിടുമ്പോള്‍
പോകുന്നു ഞാനുമെന്‍ സ്വപ്നങ്ങളും തീര്‍ത്ത
വര്‍ണ്ണാഭ നശ്വര ജീവിതം ബാക്കിയായ്
എത്തിടുന്നു ഇതാ എന്‍റെ പടിവാതില്‍ക്കലും
വിഷാദം തെളിയിച്ച മരണത്തിന്‍ വെളിച്ചം
തെല്ലൊന്നു നില്‍ക്കുവനപെക്ഷിച്ചു ഞാന്‍
പോകുന്നു ചെയ്തികള്‍ തീര്‍ത്ത വിഹായസില്‍
എവിടെ തിരിഞ്ഞാലും നഷ്ടസ്വപ്നം തീര്‍ത്ത
വിഷാദത്തിന്‍ നേര്‍ക്കാഴ്ച മാത്രമായ്
പോകുവാന്‍ ഭയമില്ല തെല്ലുമെന്നിലെന്നാല്‍
ചെറിയൊരു ദുഖം ബാക്കിയായ്...........
ഇനിയൊരു ജന്മമീ ഭൂവില്‍ തന്നീടുകില്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത മനുജനായ് മാറേണം....