എവിടെയും മരണത്തിന്‍ നനുത്ത ഗന്ധം
നേരമായോ എന്‍ കൊടിപടം താഴ്ത്തുവാന്‍
വിഡമ്പന നാദവും മിന്നലിന്‍ നൃത്തവും
വിഷാദത്തിന്‍ അഗ്നി തെളിച്ചിടുന്നു
അരികിലില്ലാരും വിഷാദത്തിന്‍ തെന്നലല്ലാതെ
കരിവിളക്കെന്തുമേന്‍ ജീവിത നൌകയില്‍
പാതിരമലരുകള്‍ പൂക്കുന്ന നേരത്ത്
ഒറ്റക്കിരുന്നു ഞാന്‍ നറുനിലാവിന്‍ ചാരുതയില്‍
വിദൂരതയിലെങ്ങോ മുഴങ്ങുന്നു ഭീതിതന്‍ പദനിസ്വനം
ഉള്ളിലെരിയുന്നു വിഷാദത്തിന്‍ അന്ഗികുംഭം
എവിടെയോ വിട്ടെരിഞ്ഞൊരു പൊയ്മുഖം
പിന്തുടര്‍ന്നെന്നെ തളച്ചിടുമ്പോള്‍
പോകുന്നു ഞാനുമെന്‍ സ്വപ്നങ്ങളും തീര്‍ത്ത
വര്‍ണ്ണാഭ നശ്വര ജീവിതം ബാക്കിയായ്
എത്തിടുന്നു ഇതാ എന്‍റെ പടിവാതില്‍ക്കലും
വിഷാദം തെളിയിച്ച മരണത്തിന്‍ വെളിച്ചം
തെല്ലൊന്നു നില്‍ക്കുവനപെക്ഷിച്ചു ഞാന്‍
പോകുന്നു ചെയ്തികള്‍ തീര്‍ത്ത വിഹായസില്‍
എവിടെ തിരിഞ്ഞാലും നഷ്ടസ്വപ്നം തീര്‍ത്ത
വിഷാദത്തിന്‍ നേര്‍ക്കാഴ്ച മാത്രമായ്
പോകുവാന്‍ ഭയമില്ല തെല്ലുമെന്നിലെന്നാല്‍
ചെറിയൊരു ദുഖം ബാക്കിയായ്...........
ഇനിയൊരു ജന്മമീ ഭൂവില്‍ തന്നീടുകില്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത മനുജനായ് മാറേണം....
നേരമായോ എന്‍ കൊടിപടം താഴ്ത്തുവാന്‍
വിഡമ്പന നാദവും മിന്നലിന്‍ നൃത്തവും
വിഷാദത്തിന്‍ അഗ്നി തെളിച്ചിടുന്നു
അരികിലില്ലാരും വിഷാദത്തിന്‍ തെന്നലല്ലാതെ
കരിവിളക്കെന്തുമേന്‍ ജീവിത നൌകയില്‍
പാതിരമലരുകള്‍ പൂക്കുന്ന നേരത്ത്
ഒറ്റക്കിരുന്നു ഞാന്‍ നറുനിലാവിന്‍ ചാരുതയില്‍
വിദൂരതയിലെങ്ങോ മുഴങ്ങുന്നു ഭീതിതന്‍ പദനിസ്വനം
ഉള്ളിലെരിയുന്നു വിഷാദത്തിന്‍ അന്ഗികുംഭം
എവിടെയോ വിട്ടെരിഞ്ഞൊരു പൊയ്മുഖം
പിന്തുടര്‍ന്നെന്നെ തളച്ചിടുമ്പോള്‍
പോകുന്നു ഞാനുമെന്‍ സ്വപ്നങ്ങളും തീര്‍ത്ത
വര്‍ണ്ണാഭ നശ്വര ജീവിതം ബാക്കിയായ്
എത്തിടുന്നു ഇതാ എന്‍റെ പടിവാതില്‍ക്കലും
വിഷാദം തെളിയിച്ച മരണത്തിന്‍ വെളിച്ചം
തെല്ലൊന്നു നില്‍ക്കുവനപെക്ഷിച്ചു ഞാന്‍
പോകുന്നു ചെയ്തികള്‍ തീര്‍ത്ത വിഹായസില്‍
എവിടെ തിരിഞ്ഞാലും നഷ്ടസ്വപ്നം തീര്‍ത്ത
വിഷാദത്തിന്‍ നേര്‍ക്കാഴ്ച മാത്രമായ്
പോകുവാന്‍ ഭയമില്ല തെല്ലുമെന്നിലെന്നാല്‍
ചെറിയൊരു ദുഖം ബാക്കിയായ്...........
ഇനിയൊരു ജന്മമീ ഭൂവില്‍ തന്നീടുകില്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത മനുജനായ് മാറേണം....
No comments:
Post a Comment