Tuesday, 4 October 2011

എന്‍റെ രാജകുമാരിക്ക് ജന്മദിനആശംസകള്‍........

വസന്തത്തിന്‍ ചാരുതേ എന്തു ഞാന്‍ ചൊല്ലേണ്ടു
അകലെയായ് പിരിയും നിന്നെ ഓര്‍ക്കുന്നു ഞാന്‍
ഒരായിരം വസന്തമേകിയെന്‍ സ്വപ്നങ്ങളില്‍
ഇതള്‍ വിരിഞ്ഞൊരു വസന്തത്തിന്‍ നിറപകിട്ടായ്
ഓര്‍ക്കുന്നു നിന്‍ സ്വരമെന്നുള്ളില്‍ പതിഞ്ഞനാള്‍
ഒരയിര൦ പുനര്‍ജന്മ സാക്ഷാത്കാരംപോല്‍
കാത്തിരിക്കും ഒരുപാടു ജന്മങ്ങള്‍
മാരിവില്‍ ചാര്‍ത്ത്പോല്‍ വന്നണഞീടുവാന്‍
എന്‍ വിരഹയാമത്തില്‍ നിശബ്ദമാം തീരത്ത്
ജീവിത വിഹായസിന്‍ പുതുവസന്തമായ്
വിന്നില്‍നിന്നെത്തിയ പൊന്‍താരകമേ
ഏകുന്നു ജന്മദിനത്തിന്‍ മംഗളങ്ങള്‍..........
അപ്രാപ്യ സ്വപ്നത്തിലലിഞ്ഞ പടുവിഡി ഞാന്‍
ഓര്‍ക്കുന്നു നീ തന്ന നല്ല നിമിഷങ്ങള്‍
നിന്‍ യാത്രയിലെന്നും വിഷാദത്തിന്‍
തേരുതെളിയിച്ചോരീ പഥികനെ ശപിചീടല്ലേ
എന്നിലെ ചാപല്യം തീര്‍ത്ത നിന്നിലെ
കളങ്കത്തിന്‍ കോട്ടകള്‍
എന്‍ കണ്ണുനീരിനാല്‍ പോട്ടിച്ചെറിയുന്നു
സ്വതന്ത്രമായ് പരന്നുയരുനീ
ഈ ലോകം തീര്‍ത്ത വിജയത്തിന്‍ തേരിനാല്‍
എങ്ങും നിന്‍ പ്രശസ്തിതന്‍ പൊന്‍കൊടി പാറട്ടെ
എന്നും നിന്‍ ചെഞ്ചുണ്ടില്‍ പുഞ്ചിരി വിടരട്ടെ
മറക്കുകീ അശുദ്ധ ജന്മത്തിനെ....
നിന്നെ നശിപ്പിച്ച നരാധമ ജന്മത്തെ....
വാസന്ത ചന്ദ്രികയും കുഞ്ഞിളം തെന്നലും
അന്യമായ് തീര്‍ന്നോരെന്‍ നശ്വര ജന്മത്തില്‍
ഏകനാണെങ്കിലും നിന്‍ ഓര്‍മ്മയെന്നുള്ളില്‍
അറിയാതെ തീര്‍ക്കുന്നു ഒരായിരം സ്വപ്‌നങ്ങള്‍
നിന്‍ മന്ദഹാസവും പോന്നുതിര്‍ ശബ്ദവും
എന്നിലെ മൌനത്തെ തുടച്ചീടുമ്പോള്‍
ആയിരം ജന്മങ്ങള്‍ കാത്തുനിന്നീടും ഞാന്‍
നിന്‍ കരലാളനം പേറുവാന്‍............

No comments:

Post a Comment